മുമ്പ് പറഞ്ഞപോലെ എനിക്കും ബ്ലോഗണം എന്ന് തോന്നാന്‍ തുടങ്ങ്യത് "കൊച്ചുത്രേസ്യയുടെ ലോകം "വായിക്കാന്‍ തുടങ്ങ്യത്തില്‍ പിന്നെയാണ്...അതുകൊണ്ട് തന്നെ ആ ബ്ലോഗിന് മാക്സിമം പബ്ലിസിറ്റി കൊടുക്കാന്‍ തന്നെ തീരുമാനിച്ചു..
അങ്ങനെയാണ് എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയ സജിക്ക് അതിന്റെ ലിങ്ക് അയച്ചു കൊടുത്തത്..കമ്പ്യൂട്ടര്‍ വാങ്ങി വര്‍ഷം കുറെ ആയിട്ടും , ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവിനോട് സംസാരിക്കാനും ചാറ്റ് ചെയ്യാനും ഉള്ള ഒരു ഉപകരണം ആയിടാണ് ഭവതി ഈ വസ്തുവിനെ കണ്ടിരിക്കുന്നത് ..ഒരു പക്ഷെ ഇതിന് വേണ്ടി മാത്രമാണ് കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചതെന്നു തോന്നും ചില സമയത്തെ വര്‍ത്തമാനം കേട്ടാല്‍. അത് കൊണ്ടു തന്നേ ഇതു കൊണ്ടുള്ള ഒരു ഗുണം കൂടി പഠിപ്പിച്ചു കൊടുക്കാം എന്ന് വിചാരിച്ചാണ് ഞാന്‍ അത് അയച്ചു കൊടുത്തത് .. ആലിങ്കല്‍ കൊലങ്കം എന്ന ബ്ലോഗ് എനിക്ക് അതില്‍ വളരെ ഇഷ്ടപെട്ട ഒന്നായിരുന്നു ...
പക്ഷെ സജിയുടെ അഭിപ്രായം കേട്ടപ്പോള്‍ എന്‍റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി എന്ന് പറയേണ്ടതില്ലല്ലോ ....പക്ഷെ സാധാരണയായി എനിക്ക് ഇഷ്ടപെടുന്നതൊക്കെ സജിയും വായിച്ചു നല്ലതാണെന്ന് പറയാറുള്ളതാണ്...ബട്ട് ഇവിടെ എന്തോ കുഴപ്പം..."ഏയ് ഇതിലിപ്പോ എന്തള്ളത് ... ഇതൊക്കെ എല്ലയിടതുമു ഉള്ളതല്ലേ... അമ്മേ കൊണ്ടു പറഞ്ഞു അച്ഛനോട് റെക്കമെന്റ് ചെയ്യുന്നത്..." വളരെ സിമ്പിള്‍ ആയി പറഞ്ഞു തീര്ത്തു..അതെ സത്യമാണ് സജിയെ സംബന്ധിച്ചും അത് ശെരിയാണ് ..എന്‍റെ കാര്യം അങ്ങനല്ലല്ലോ..
അതിന് നന്ന്നി പറയേണ്ടത് എന്‍റെ പിതാശ്രീയോടാണ് ... താന്‍ പിടിച്ച മുയലിനു മൂന്നല്ല മുന്നൂറു കൊമ്പും നാല് വാലും ഉണ്ടെന്നു കരുതുന്ന ആളാണ് കക്ഷി ... അത് കൊണ്ടു തന്നേ ഇതിന്റെ നീര്‍ വിപരീത സ്വഭാവമുള്ള അമ്മയുമായുള്ള ജീവിതം എന്‍റെ നാലാമത്തെ വയസ്സില്‍ തന്നേ തീര്ന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ ... പിന്നെ 5 ആമത്തെ വയസ്സില്‍ ഹോസ്റ്റെലില്‍ ജീവിതം തുടങ്ങയ എനിക്ക് പക്ഷെ സജിക്ക് രസമായി തോന്നാത്തത് പലതും രസകരമയത്തില്‍ അല്ഭുതമുണ്ടോ???? ഞാനെന്നല്ല എന്നെ പോലുള്ള സകല കുട്ടികളുടെയും അനുഭവം ഇതു തന്നേ ആയിരിക്കും ... ലോകത്തുള്ള സകല മാതാ പിതാക്കളോടും എന്‍റെ അപേക്ക്ഷയാണ് ... അവരവരുടെ വാശിക്കും വിജയത്തിനും വേണ്ടി നിങ്ങള്‍ തമ്മില്‍ പിരിയുമ്പോള്‍ അതിനിടയില്‍ പൊലിയുന്ന കുറച്ചു പേരുണ്ട് ... നിങ്ങളുടെ തന്നേ രേക്തത്തില്‍ പിറന്ന നിങ്ങളുടെ മക്കള്‍..നിങ്ങളിലൂടെ മാത്രം ഭൂമിയല്‍ പിറക്കേണ്ടി വന്നവര്‍..അവരെ എന്തിന് അവഗണിക്കുന്നു ...അവസാനം കോടതിയിലോ മറ്റോ നിങ്ങള്‍ ജെയിക്കുമായിരിക്കാം പക്ഷെ ... നിങ്ങളോര്‍ക്കുക നിങ്ങളുടെ ജെയതിന്റെകൂടെ ഒരു തോല്‍വിയും കൂടിയാണ് നേടുന്നത്.. .കൂടെയുല്ള്ള മറ്റു കുട്ടികള്‍ വീട്ടിലെ കഥകള്‍ പറയുമ്പോള്‍ ഉള്ളില്‍ നിറയുന്ന വിഷമം ചിരിയിലൂടെ കാണിക്കേണ്ടി വരുന്നതു നിങ്ങളുടെ വിജയമാണോ??? ....
പാര്‍ട്ട്-1
Wednesday, February 25, 2009
Friday, February 13, 2009
എന്റെ ആദ്യ ബ്ലോഗ്
അങ്ങനെ ഞാനും ബ്ലോഗനായി.....അല്ല നിങ്ങള്‍ എന്നെ ബ്ലോഗനാക്കി എന്ന് പറയുന്നതാണ് നല്ലത്..കൊച്ചു ത്രേസ്യയുടെ ലോകം വായിക്കുന്നത് വരെ എനിക്ക് ബ്ലോഗ് എന്ന് വെച്ചാല്‍ എന്തോ കടിച്ചാല്‍ പൊട്ടാത്ത എന്തോ ആണെന്ന് വിചാരിച്ചിരുന്നത്.. അത് വായിച്ചതോടെ കഥയെല്ലാം മാറി...അങ്ങനെ എനിക്കും തോന്നി ഒരു ബ്ലോഗ് തുടങ്ഗ്യലോന്നു..പക്ഷെ കണ്ടില്ലേ തുടങ്ങി കഴിഞ്ഞപ്പോ എന്താ എഴുതന്ടെന്നു സംശയം..അതുകൊണ്ടാണ് "എന്ത് " എന്ന് തന്നെ ഹടിന്ഗ് കൊടുത്തെ...
ഇനി വരും കാലങ്ങളില്‍ ബാക്കി ഉള്ളത് പറയാം...ഓക്കേ
ഇനി വരും കാലങ്ങളില്‍ ബാക്കി ഉള്ളത് പറയാം...ഓക്കേ
Subscribe to:
Posts (Atom)